Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടര്‍മാരില്‍  6,93,604 പേര്‍ വോട്ട് ചെയ്തു. 3,26,249 പുരുഷന്‍മാരും 3,67,353 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി. 5,10,955 സ്ത്രീകളും 4,69,184 പുരുഷന്മാരും അഞ്ച് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 73.51 ശതമാനം. കുറവ് റാന്നി. 68.99 ശതമാനം.  തിരുവല്ല – 69.47, ആറന്മുള – 71.5 , കോന്നി – 70.03 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ്. തിരുവല്ലയില്‍ 65,975 പുരുഷന്മാരും 71,852 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. റാന്നിയില്‍ 59,140 പുരുഷന്മാരും 62,290  സ്ത്രീകളും ഒരു  ട്രാന്‍സ്‌ജെന്‍ഡറും ആറന്മുളയില്‍ 72,047 പുരുഷന്മാര്‍ 81,793 സ്ത്രീകള്‍, കോന്നിയില്‍ 61,208 പുരുഷന്മാര്‍ 71,396 സ്ത്രീകള്‍, അടൂരില്‍ 67,879 പുരുഷന്മാര്‍ 80,022 സ്ത്രീകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ എെപ്പിന് സമ്മാനിച്ചു....

ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിവി.എസ്.അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് രാവിലെയാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്ത് മകൻ അരുൺകുമാറിന്റെ വീട്ടിൽ ഏറെ നാളായി വിശ്രമത്തിലായിരുന്നു വിഎസ് അച്യുതാനന്ദൻ.അദ്ദേഹത്തിന്റെ നില...
- Advertisment -

Most Popular

- Advertisement -