Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsകൊല്ലം -...

കൊല്ലം – എറണാകുളം  മെമു ട്രെയിൻ സർവീസ് ആരംഭിച്ചു

തിരുവല്ല : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്  റെയിൽവെയുടെ കൊല്ലം – എറണാകുളം സ്പെഷൽ മെമു ട്രെയിൻ സര്‍വീസിന്  തുടങ്ങി. കോട്ടയം വഴിയാണ് എട്ടു കോച്ചുകളുള്ള മെമു സർവീസ് നടത്തുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌ രണ്ടു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു.  സമയക്രമത്തില്‍ റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്.

മണ്‍റോതുരുത്തിലും പെരിനാടുമാണ് പുതുതായി സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. കൊല്ലത്തു നിന്നും 5.55 നാണ് ട്രെയിൻ പുറപ്പെടുക. നേരത്തെ 6.15 ന് പുറപ്പെടുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.

രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനില്‍നിന്ന്‌ തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനില്‍ എത്തിച്ചേരും. ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. കൊല്ലം, പെരിനാട്, മണ്‍റോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ്‌ സ്റ്റോപ്പുകള്‍.

തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.

സ്റ്റോപ്പുകളും സമയവും

കൊല്ലം (രാവിലെ 5.55), പെരിനാട് ( 6.10), മണ്‍റോ തുരുത്ത് ( 06.30), ശാസ്താംകോട്ട (6.39), കരുനാഗപ്പള്ളി (6.50), കായംകുളം (7.05), മാവേലിക്കര (7.13), ചെങ്ങന്നൂര്‍ (7. 25), തിരുവല്ല (7.34), ചങ്ങനാശ്ശേരി (7.43), കോട്ടയം (8.04), ഏറ്റുമാനൂര്‍ ( 8.16), കുറുപ്പന്തറ (8.25), വൈക്കം റോഡ് (8.34), പിറവം റോഡ് ( 8.42), മുളന്തുരുത്തി (8.53), തൃപ്പൂണിത്തുറ (9.03), എറണാകുളം (9.35).

തിരികെ കൊല്ലത്തേക്കുള്ള സര്‍വീസ് ഇപ്രകാരം

എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളന്തുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏറ്റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), മണ്‍റോതുരുത്ത്‌ (12.47), പെരിനാട്‌ (12.54), കൊല്ലം (1.30)

ശനിയും ഞായറും ട്രെയിൻ ഉണ്ടാകില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്‍റെ ഭാഗം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത്  “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്‍റെ  ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവർക്കെതിരെ കേസെടുക്കുകയും പോലീസ് അതിക്രമം...

കുറ്റൂർ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ് : ജീവനക്കാർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു

തിരുവല്ല : കുറ്റൂർ പഞ്ചായത്തിൽ ജീവനക്കാരുടെ വായമൂടിക്കെട്ടി പ്രതിഷേധം. ഇന്നലെ രാവിലെ അര മണിക്കൂറോളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കറുത്ത മാസ്ക് ധരിച്ച് പ്ലക്കാഡുമായി ജീവനക്കാർ പ്രതിഷേധിച്ചു . ജീവനക്കാരെ മാനസിക സമ്മർത്തിലാക്കി...
- Advertisment -

Most Popular

- Advertisement -