Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsപുനര്‍ജനി പദ്ധതി...

പുനര്‍ജനി പദ്ധതി : മണപ്പാട് ഫൗണ്ടേഷനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ. ഫൗണ്ടേഷനും ചെയര്‍മാന്‍ അമീര്‍ അഹമ്മദിനും എതിരെ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ. എഫ്സിആർഎ നിയമപ്രകാരമാണ് സിബിഐ അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തത് .

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകിയ വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു.പ്രളയ ദുരാതാശ്വാസ പ്രവർത്തനത്തിനുവേണ്ടി യുകെയിൽ നിന്ന് പുനർജനിക്കായി ഫണ്ട് വന്നിരുന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കായിരുന്നു. വിദേശഫണ്ട് സ്വീകരിച്ചതിന്റെ രേഖകള്‍ മണപ്പാട് ഫൗണ്ടേഷന്‍ സൂക്ഷിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ നിയമലംഘനം നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന് പുറമേ മണപ്പാട് ഫൗണ്ടേഷനെതിരെയും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം നടത്തണം എന്ന് വിജിലൻസ് ശുപാർശ നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ

പന്തളം : പന്തളത്ത്  ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ നടക്കും. ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷ എന്ന വിഷയത്തിൽ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമം നടക്കുക....

പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭട്ടതിരി പുരയിടവുമായി ബന്ധപ്പെട്ട നഗരസഭ...
- Advertisment -

Most Popular

- Advertisement -