Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി. യുടെ...

കെ.എസ്.ആർ.ടി.സി. യുടെ പുതിയ വോൾവോ 9600 എസ്എൽഎക്‌സ് ബസ് പരീക്ഷണയാത്ര നടത്തി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.

വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു.

ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങൾ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ തന്നെ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവർക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോൾ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെ.എസ്.ആർ.ടി.സി. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര:  ഹോട്ടലിനെതിരെ നടപടി

തിരുവല്ല : ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ  ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് ഇന്ന്  ഉച്ചയോടെ ഭക്ഷ്യ സുരക്ഷ...

രാജീവ് ഗാന്ധി അനുസ്മരണ യോഗം

തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തഞ്ചാം അനുസ്മരണ യോഗം സംഘടിപ്പിച്ചു. അഡ്വ വി സി സാബു ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  അഡ്വ....
- Advertisment -

Most Popular

- Advertisement -