Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രി വീണ...

മന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ ; സംഘർഷം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോ‍ർജിനെതിരെ സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ എല്ലാ ജില്ലകളിലെയും ഡിഎംഒ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.പത്തനംതിട്ട അങ്ങാടിക്കലിലുള്ള വീണാ ജോർജിന്റെ വീട്ടിലേക്ക് കയറാൻ ശ്രമിച്ച വനിതകൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു .

കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു. പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിച്ചു.അങ്കമാലിയിൽ മന്ത്രി വി.എൻ.വാസവനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ ദമ്പതികളെ തീ കൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി

കൊച്ചി : വടുതലയിൽ ദമ്പതികളെ തീകൊളുത്തി അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു.വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയെയുമാണ് അയൽവാസിയായ വില്യം എന്നയാൾ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. തുടർന്ന് സ്വന്തം...

കിടപ്പ് രോഗികളെ വീട്ടുകാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റും – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കൃഷി മന്ത്രി പി. പ്രസാദ്. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ...
- Advertisment -

Most Popular

- Advertisement -