Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് മുൻ അം​ഗം ശങ്കരദാസിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കൊള്ളയിൽ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നായിരുന്നു ഹർജിയിൽ ശങ്കരദാസിന്‍റെ ആവശ്യം. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് ഹര്‍ജിയിൽ കോടതി പ്രതികരിച്ചു .ശബരിമല സ്വർണ്ണകൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ കൊള്ളയിൽ ഉത്തരവാദിത്വം ഉണ്ട് എന്ന് കോടതി നിരീക്ഷിച്ചു .

പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ് അനുഭാവമുള്ളത്.ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.അതേസമയം ,ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണത്തിനു കൂടുതൽ സമയം ഹൈക്കോടതി അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ഇന്ന് തുടങ്ങും

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ജനുവരി  26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്രയും ഏഴ് മണിക്ക് തന്ത്രി രഞ്ചിത്ത് നാരായണൻ...

എ.സി റോഡിൽ ടാറിങ് : തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്നു  കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മാർച്ച് രണ്ട് തിങ്കൾ രാവിലെ...
- Advertisment -

Most Popular

- Advertisement -