Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകൊലക്കേസുകളിലും ക്രിമിനൽ...

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബീഗത്തിന്റെ ഉത്തരവിനെ തുടർന്ന് ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ ഓഗസ്റ്റ് 30 ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 15(1) പ്രകാരമുള്ള നടപടി. 
    
ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന റൗഡിയാണിയാണ് ഇയാൾ. റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ച് ഇയാളുടെ പ്രവർത്തനങ്ങൾ ഇലവുംതിട്ട പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. 2020 മുതൽ  ഇലവുംതിട്ട പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, അടിപിടി,  ഭീഷണിപ്പെടുത്തൽ,  കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം, മാനഭംഗശ്രമം, ഗൂഢാലോചന തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയാണ്

2021 ൽ ഇലന്തൂർ ഭഗവതി കുന്നിൽ എബ്രഹാം ഇട്ടിയെ വെട്ടിക്കൊന്ന  7 പ്രതികളുള്ള കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ. ഇതുൾപ്പെടെ 3 കേസുകൾ കോടതിയിൽ വിചാരണയിലാണ്. കൂടാതെ രണ്ട് കേസുകൾ അന്വേഷണാവസ്ഥയിലുമാണ്.

ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി പുറപ്പെടുവിപ്പിച്ച ഡി ഐ ജിയുടെ ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്യുകയോ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുകയാണെങ്കിൽ കാപ്പ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിലെ മുണ്ടക്കൈ ദുരന്തം ഉള്ളുലയ്ക്കുന്നത് : മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവല്ല : വയനാട്ടില്‍ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ ഉരുള്‍പൊട്ടലുകള്‍ കേരളത്തെ നടുക്കുന്നതാണെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ വാർത്താ കുറുപ്പിൽ അറിയിച്ചു . ചൂരല്‍മലയില്‍...

Kerala Lotteries Results : 28-08-2024 Fifty Fifty FF-108

1st Prize Rs.1,00,00,000/- FW 188982 (ERNAKULAM) Consolation Prize Rs.8,000/- FN 188982 FO 188982 FP 188982 FR 188982 FS 188982 FT 188982 FU 188982 FV 188982 FX 188982...
- Advertisment -

Most Popular

- Advertisement -