Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമുഖ്യമന്ത്രിക്ക് കത്തെഴുതിയ...

മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴഞ്ചേരി : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
മേലുദ്യോഗസ്ഥനെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടിയാണ് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിച്ചത്.അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് ഉമേഷിനെതിരെ ആഭ്യന്തര വകുപ്പും അന്വേഷണം ആരംഭിച്ചു.

ഗുണ്ടയുടെ വീട്ടിൽ സൽക്കാരത്തിന് പോയ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിച്ചതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഈ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തു.
ഗുണ്ടാ വിരുന്ന് അവസാനത്തേത് അല്ലെന്നും സേനയിൽ ഇത്തരക്കാർ ഇനിയുമുണ്ടെന്നും ഡിജിപിയോ മുഖ്യമന്ത്രിയോ ഇത് അറിയുന്നില്ലെന്നും കത്തിൽ പറയുന്നു.

കോടതി ഉത്തരവുണ്ടായിട്ടും കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ പറഞ്ഞു വിട്ട ഉദ്യോഗസ്ഥർക്ക് കീഴിലാണ് താൻ ജോലി ചെയ്യുന്നതെന്നും പൊലീസ് സേനയിലെ ആത്മഹത്യകളുടെ എണ്ണം കൂടുന്നത് മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നും ഉമേഷ് വള്ളിക്കുന്ന് കത്തിൽ ചോദിക്കുന്നു 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പൊലീസ്

ശബരിമല: വിര്‍ച്യുല്‍ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായതിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമദര്‍ശനം ഒരുക്കി കേരള പൊലീസ്. കൊല്ലം കല്ലമ്പലം സ്വദേശി...
- Advertisment -

Most Popular

- Advertisement -