Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ് ടു...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു : 77.97ശതമാനം വിജയം

തിരുവനന്തപുരം : രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.97ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 77.81% പേർ വിജയിച്ചിരുന്നു.ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു പരീക്ഷയെഴുതിയത്.ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും.

50 പെണ്‍കുട്ടികള്‍ക്കും 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു.30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് – 84.64. കുറവ് കാസര്‍കോട് – 71.72.

ടെക്നിക്കൽ ഫലം 72.82 ശതമാനം ആണ്. 50 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ ഇടുക്കി ജില്ലയിലാണ്, 84.64 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലാണ്, 71.72 ശതമാനം

കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

വെബ്സൈറ്റുകൾ:www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .

മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം

തിരുവനന്തപുരം : വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ...

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ചട്ട ലംഘനമില്ല: തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി :ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക്...
- Advertisment -

Most Popular

- Advertisement -