Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅർത്തുങ്കൽ പള്ളി...

അർത്തുങ്കൽ പള്ളി പെരുന്നാൾ : ജനുവരി 10 മുതൽ

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ  തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാം അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം. ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പൊലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിന്  ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിങ്ങും നടപ്പാക്കും.

കൂടാതെ പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി 9, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ പ്രധാന വകുപ്പുകളായ റവന്യൂ, പൊലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തനും തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി...

കർഷകരെ കേരളം കൈവിടില്ല; നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ്സ് തുടരും:  മന്ത്രി പി പ്രസാദ്

ആലപ്പുഴ: അന്നം തരുന്ന കർഷകരെ കേരളം ഉപേക്ഷിക്കില്ലെന്നും സംസ്ഥാനത്തെ നെൽ കർഷകർക്ക് നെല്ലിനുള്ള താങ്ങുവിലയ്ക്ക് മുകളിൽ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -