Friday, August 7, 2026
No menu items!

subscribe-youtube-channel

HomeNewsമുഴുവൻ സ്‌കൂളുകളിലും...

മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് നടപ്പിലാക്കണം : ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

സ്‌കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടിക സംഘടിപ്പിക്കണം. രക്ഷാകർത്താക്കൾക്കായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക്  കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.

പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ജുവനൈൽ പോലീസ് യൂണിറ്റ്, ലീഗൽ സർവ്വീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെൻസിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ,ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡോണൾഡ് ട്രംപ് മുന്നേറുന്നു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 247 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് 210 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും...

സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവം കലാരത്ന പുരസ്കാരം ആലപ്പുഴ ജില്ലയ്ക്ക്

കോഴിക്കോട് : കോഴിക്കോട്  നടന്ന സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും പങ്കെടുത്ത ജാനകി രാജ് കലാരത്ന പുരസ്കാരം കരസ്ഥമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുത്ത സംസ്ഥാന...
- Advertisment -

Most Popular

- Advertisement -