Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsകേരള തീരത്തു...

കേരള തീരത്തു ഉയർന്ന തിരമാലയ്‌ക്ക് സാധ്യത : ​​​ജാഗ്രതാ നിർദേശം

തിരുവനന്തപുരം:കേരള- തമിഴ്നാട് തീരത്തു വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്തും,തെക്കൻ തമിഴ്‌നാട്,വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.നാളെ രാവിലെ 2.30 മുതൽ രാത്രി 11.30 വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്.

കടൽക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരദേശവാസികളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കൃത്യമായ അകലം പാലിച്ച് കെട്ടിയിടണമെന്നും അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു

കോട്ടയം : നീണ്ട 8 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്കായി ഒരുങ്ങുന്നു. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ച്ച (മാർച്ച് 27) മലങ്കര സഭാ ആസ്ഥാനമായ ദേവലോകം...

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ...
- Advertisment -

Most Popular

- Advertisement -