Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ എം.എൽ.എ...

മുൻ എം.എൽ.എ അഡ്വ. മാമ്മൻ മത്തായിയെ അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം)

തിരുവല്ല : അന്തരിച്ച കേരളാ കോൺഗ്രസ് നേതാവും മുൻ എം.എൽ.എ യുമായ അഡ്വ. മാമ്മൻ മത്തായിയെ അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം). സമ്മേളനം ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തേയും, പാർട്ടി പ്രവർത്തകരേയും സ്‌നേഹിക്കുകയും, പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്ത മാതൃകയോഗ്യനായ പ്രതിഭമായിരുന്നു അഡ്വ. മാമ്മൻ മത്തായിയെന്ന് അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, ജില്ല സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ ടി. തേക്കുംപ്പറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്,  സെക്രട്ടറി ദീപക് മാമ്മൻ മത്തായി,  കേരളാ വനിത കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ധന്യ അന്നാ മാമ്മൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക് 14ന് : തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പന്തളം : ശബരിമല മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായിട്ടുള്ള  ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍  ക്ഷേത്രത്തില്‍ നിന്നും ഇന്ന് പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും...

അംബായാഗം :  ഭദ്രദീപവുമായി കൊടുങ്ങല്ലൂരിൽ നിന്നുള്ള രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന് തുടക്കം കുറിക്കുന്ന ഭദ്രദീപവുമായി കൊടുങ്ങല്ലൂരിൽ നിന്നുള്ള രഥയാത്ര റാന്നിയിലേക്ക് പുറപ്പെട്ടു. അംബായാഗത്തിനായി കൊളുത്താനുള്ള ഭദ്രദീപം കൊടുങ്ങല്ലൂർ...
- Advertisment -

Most Popular

- Advertisement -