Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകർക്കിടക വാവുബലി...

കർക്കിടക വാവുബലി തർപ്പണത്തിന്  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

കോഴഞ്ചേരി : ഓഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവുബലി തർപ്പണത്തിന് ഇക്കുറി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാ മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. പമ്പാനദിയിൽ ചെറുകോൽപ്പുഴ കടവിൽ ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തിന് സമീപം വിദ്യാധിരാജ നഗറിലാണ് ബലി തർപ്പണം നടക്കുന്നത്.

തിരക്ക് പരിഗണിച്ച് ഒരേ സമയം 200 ൽ അധികം പേർക്ക് കർമം ചെയ്യുന്നതിനായി ഇവിടെ പന്തലും നിർമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മലയാലപ്പുഴ ഐക്കരേത്ത് ഇല്ലത്ത് ദീപു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. മൂന്നിന് പുലർച്ചെ 4.30 മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കും. അനിരാജ് ഐക്കര ( ചെയർമാൻ), എം.ടി.ഭാസ്കര പണിക്കർ (കൺവീനർ)എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

ഇത്തവണ 3000 പേർ ബലി തർപ്പണത്തിന് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. യോഗത്തിൽ ഹിന്ദുമത മഹാ മണ്ഡലം ട്രഷറർ ടി.കെ. സോമനാഥൻ നായർ അധ്യക്ഷത വഹിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ആരോഗ്യമന്ത്രിയെ കാണാൻ പോകുന്നുവെന്ന് പറ‍ഞ്ഞിട്ടില്ല : വീണ ജോർജ്

തിരുവനന്തപുരം : ഡൽഹി യാത്രാ വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും...

കുറ്റൂർ പഞ്ചായത്തിൽ പച്ചക്കറി വിപണിയ്ക്ക് കളമൊരുങ്ങുന്നു

തിരുവല്ല : കുറ്റൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകരുടെ ചിരകാല അഭിലാഷമായ പച്ചക്കറി വിപണിയ്ക്ക് കളമൊരുങ്ങുന്നു. കർഷകന് ഇടനിലക്കാരില്ലാതെ പരമാവധി വില തന്റെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതിനും ഉപഭോക്താവിന് കുറഞ്ഞ വിലയിൽ നാടൻ ഉത്പന്നങ്ങൾ...
- Advertisment -

Most Popular

- Advertisement -