Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദളിത് ഫ്രണ്ട്...

ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന സമ്മേളനം ആഗസ്‌റ്റ് 23, 24  തീയതികളിൽ

കോട്ടയം: കേരളാ കോൺഗ്രസ് (എം) പോഷക സംഘടനയായ ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന സമ്മേളനം ആഗസ്‌റ്റ് 23, 24 തീയതികളിൽ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം പൊൻകുന്നം വർക്കി ഹാളിലെ കെ എം മാണി നഗറിൽ നടക്കും.

23ന് വൈകിട്ട് അഞ്ചിന് സമ്മേളനത്തിൻ്റെ തുടക്കമായി സംസ്‌ഥാന പ്രസിഡന്റ് ഉഷാലയം ശി വരാജൻ പതാക ഉയർത്തും. 24 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സമ്മേളനം കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ മുഖ്യപ്രസംഗവും, വിദ്യാഭ്യാസ അവാർഡും, ആദരവും നിർവ്വഹിക്കും.

പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്സ് എംപി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജനറൽ സെക്രട്ടറി ഡോ. സ്‌റ്റീഫൻ ജോർജ്, എംഎൽഎമാ രായ അഡ്വ: ജോബ് മൈക്കിൾ, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, അഡ്വ. പ്രമോദ് നാരായണൻ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ബേബി ഉഴുത്തുവാൽ, കേരള കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം വിജി എം. തോമസ്, ജനറൽ കൺവീനർ രാമചന്ദ്രൻ അള്ളുമ്പുറം, കൺവീനർ രാജു കുഴിവേലി തുടങ്ങിയവർ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  മഴ തുടരും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്....

സ്നേഹത്തിലും ഐക്യത്തിലുമാണ് രാജ്യത്തിന്റെ അഖണ്ഡത: ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്

തിരുവല്ല: മഹാത്മാഗാന്ധി വിസ്മൃതിയിലേക്ക് മറഞ്ഞു പോകുന്ന ഈ കാലഘട്ടത്തെ സമൂഹം ഗൗരവത്തോടെ സമീപിക്കണമെന്നും മതാതീതമായ മാനവികത ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും ആർച്ച് ബിഷപ്പ് ഡോ  തോമസ് മാർ കൂറിലോസ് പറഞ്ഞു. ഗാന്ധി പീസ്...
- Advertisment -

Most Popular

- Advertisement -