Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsസൗദി വിമാനത്താവളത്തിലെ...

സൗദി വിമാനത്താവളത്തിലെ ആക്രമണം : പൈലറ്റ് അടക്കം മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഹൂതികൾ നടത്തിയ ആക്രമണത്തിൽ വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് പരിക്കേറ്റതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വ്യാഴാഴ്ചയാണ് യെമനിലെ ഹൂതി വിമതർ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചത്. സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ-ഖൽതാമിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.

ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ ഒക്ടോബർ 10 വരെ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി 4 ഇന്ത്യക്കാർ മരിച്ചു

ന്യൂയോർക്ക് : യുഎസിലെ ടെക്സാസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു.ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ....

Kerala Lottery Results : 23-08-2026 Samrudhi SM-69

1st Prize Rs.1,00,00,000/- ML 840315 (CHITTUR) Consolation Prize Rs.5,000/- MA 840315 MB 840315 MC 840315 MD 840315 ME 840315 MF 840315 MG 840315 MH 840315 MJ 840315 MK 840315 MM 840315 2nd Prize Rs.25,00,000/- ML 580278 (ALAPPUZHA) 3rd...
- Advertisment -

Most Popular

- Advertisement -