ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം .പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. ബാരക്കമ്പയിൽ എത്തുന്ന എംപിമാർ അവിടെനിന്നു കാൽനടയായി സുപ്രീം കോടതിയിലേക്കു നീങ്ങും.മാർച്ച് ചെയ്ത് സുപ്രീം കോടതിയിൽ എത്തിയ ശേഷം ഹർജി ഫയൽ ചെയ്യാനാണ് നീക്കം .





