Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നം സമാധിയില്‍...

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എന്‍ എസ് എസ്

ചങ്ങനാശ്ശേരി: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍ എസ് എസ്. സമുദായ സംഘടന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് അനുമതി നിഷേധിച്ചത്. ഉത്തരവാദിത്തപ്പെട്ട ആരും തങ്ങളോട് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എന്‍ എസ് എസ് വ്യക്തമാക്കി.

പുതിയ സാഹചര്യത്തില്‍ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശ്ശേരി സന്ദര്‍ശനം വെട്ടിച്ചുരുക്കുമെന്നാണ് അറിയുന്നത്. എസ് ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി നാളെ ചങ്ങനാശ്ശേരിയിലെത്തുന്നത്. വൈകിട്ട് 3.30ന് കോളജിലെ ഹാളിലാണ് ചടങ്ങ്.

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശ്ശേരിയിലെത്തും. പെരുന്ന എന്‍ എസ് എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനായിരുന്നു തീരുമാനം. ഇന്ന് രാവിലെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുകുമാരകുറുപ്പ് അന്വേഷണം ഇനി പത്തനംതിട്ട പോലീസിന്

പത്തനംതിട്ട : കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന് കൈമാറി ആഭ്യന്തര വകുപ്പ് . ഇതു വരെ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചു വന്നിരുന്നത്. 1984 ജനുവരി 21-നാണ്...

സംസ്ഥാനത്തെ ഉയർന്ന പോളിങ് : പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടെടുപ്പിൽ ഉയർന്ന പോളിങ് ഉണ്ടായതിന് പിന്നാലെ പ്രതീക്ഷയോടെ മുന്നണികൾ .ഭരണം തിരിച്ചുപിടിക്കാമെന്ന് ആത്മവിശ്വാസം യുഡിഎഫ് ക്യാംപിലും തുടർഭരണ പ്രതീക്ഷ ഇടതു ക്യാംപിലും പ്രകടമാണ്.കുറഞ്ഞത് രണ്ട് സീറ്റുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ്...
- Advertisment -

Most Popular

- Advertisement -