Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും.

2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഉത്സവത്തിന് കൊടിയേറ്റും. കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും.

എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. 10ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പ് ചടങ്ങ് ഉണ്ടാകും.

11-ന് ആറാട്ട്. രാവിലെ 7.30ന് ഉഷ പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11ന് പമ്പയിൽ നടക്കുന്ന ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവൻ എഴുന്നള്ളും.

വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. മേടവിഷു ഉത്സവം 10ന് തുടങ്ങും.  18ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 20-03-2026 Suvarna Keralam SK-45

1st Prize Rs.1,00,00,000/- RG 258453 (KOLLAM) Consolation Prize Rs.5,000/- RA 258453 RB 258453 RC 258453 RD 258453 RE 258453 RF 258453 RH 258453 RJ 258453 RK 258453...

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി : നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ്...
- Advertisment -

Most Popular

- Advertisement -