Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊൽക്കത്തയിലെ ഡോക്ടർമാരുടെ...

കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധം : 3 ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കൊൽക്കത്ത : കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചു.കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ,ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ, കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ എന്നിവരെ സ്ഥലം മാറ്റാൻ സർക്കാർ തീരുമാനിച്ചു.

സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് മമത ബാനർജി പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചത് 38 ദിവസത്തെ സമരത്തിന്റെ വലിയ വിജയമാണെന്ന് ജൂനിയർ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കവര്‍ച്ച കേസ് : തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കവര്‍ച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.കേസിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ...

എത്രയും വേ​ഗം രാജ്യം വിടണം : സിറിയയിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സിറിയയിലൂടെ യാത്രചെയ്യുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം.നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും...
- Advertisment -

Most Popular

- Advertisement -