Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് ടൂറിസ്റ്റ്...

പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

പന്തളം : പന്തളത്ത് ടൂറിസ്റ്റ് ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഊട്ടിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും പന്തളം സ്റ്റാന്‍റില്‍ നിന്ന് ഇറങ്ങി വന്ന പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. നിസാര പരിക്കറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് രാവിലെ 7.30 ന് ആണ് അപകടം ഉണ്ടായത്. ആറ്റിങ്ങലിലെ വാട്‌സാപ്പ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ടൂറിനു പോയത്. ടൂറിസ്റ്റ് ബസില്‍ 49 പേർ ഉണ്ടായിരുന്നു. ഊട്ടിയില്‍ നിന്നും മടങ്ങി വരുന്ന വഴി ആണ് അപകടം.

അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ് ബസില്‍ ഉള്ള യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളുണ്ട്. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഉണ്ടായ ഗതാഗത കുരുക്ക് പോലീസ് എത്തി നിയന്ത്രിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിളിക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷികം

തിരുവല്ല :  വിളക്കിത്തല നായർ സമാജം തിരുവല്ല താലൂക്ക് യൂണിയൻ 41-മത് വാർഷികാഘോഷം വള്ളംകുളം ജിൻസ് അക്കാദമിയിൽ  നടന്നു. വൈസ്  പ്രസിഡന്റ്  കെ കെ സോമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വി.എൻ.എസ്. മുൻ...

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കിയൊക്സിയ ഡിജിറ്റൽ ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു. മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സ് ആണ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ചത്. പ്രശസ്ത വൈൽഡ് ലൈഫ് നേച്ചർ...
- Advertisment -

Most Popular

- Advertisement -