ന്യൂഡൽഹി : ഭരണരംഗത്ത് തുടര്‍ച്ചയായ 25 വര്‍ഷത്തെ നേതൃത്വം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് മോദിയുടെ ഭരണം ആരംഭിക്കുന്നത് .12 വര്‍ഷത്തിലേറെ അവിടെ തുടര്‍ന്ന അദ്ദേഹം 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് .
പ്രധാനമന്ത്രിയുടെ 25 വർഷത്തെ തുടർച്ചയായ ഭരണനേതൃത്വത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭയും പ്രമേയം പാസാക്കി. ബി.ജെ.പിയും എന്‍.ഡി.എ സഖ്യകക്ഷികളും രാജ്യത്തുടനീളം വിവിധ പരിപാടികളും ‘സേവാ സങ്കൽപ്പ് അഭിയാൻ’ ക്യാമ്പെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്.





