Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവിഷു ഉത്സവത്തിനായി...

വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി തുറന്ന് തിരി തെളിയിക്കും. തുടർന്ന് വിഷുദിവസമായ 15-ന് ഒഴിച്ച് എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും.

വിഷുദിവസമായ 15-ന് രാവിലെ നാലിന് തുറക്കും. വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങാനാകും. നട തുറന്ന ശേഷം ആദ്യം ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. വിഷു ഉത്സവ ദിവസങ്ങളിൽ കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ട്. 18-ന് രാത്രി 10-ന് നട അടയ്ക്കും.

ദർശനത്തിന് www.sabarimalaonline.org എന്ന് വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് മാധവമഠം സി.വി.എൻ കളരി സംഘം

ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്. കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി.ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ്...

കേരളത്തിന് എയിംസ് ഇല്ല : വിമർശനവുമായി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുന്നതിലുള്ള കാലതാമസത്തിൽ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -