Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുമ്പോളി പള്ളിപ്പെരുന്നാൾ:...

തുമ്പോളി പള്ളിപ്പെരുന്നാൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

ആലപ്പുഴ: തുമ്പോളി പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.നവംബർ 27 മുതൽ ഡിസംബർ 15 വരെ നീളുന്നതാണ് തിരുനാൾ ആഘോഷം. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും . നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും നടപടി സ്വീകരിക്കും.

സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് പോലീസ് നടപടി സ്വീകരിക്കും. കെഎസ്ആർടിസി പ്രധാന ദിവസങ്ങൾ ഉൾപ്പെടെ അധിക സർവീസ് നടത്തും. ആരോഗ്യവകുപ്പ് മെഡിക്കൽ എയിഡ്പോസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഹരിത ഘട്ടങ്ങൾ പാലിച്ചുകൊണ്ട് തിരുനാൾ നടത്തിപ്പിന് ശുചിത്വമിഷന്റെ സഹായം ലഭ്യമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധനകൾ ഉറപ്പാക്കും.ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ക്രമീകരണങ്ങൾ ഒഴുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദനഹാ പെരുന്നാൾ ആചരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ദനഹാ പെരുന്നാൾ ആചരിച്ചു. യേശുക്രിസ്തുവിന്റെ മാമോദീസായാണ് ദനഹാ പെരുന്നാളായി ആഘോഷിക്കുന്നത്. സഭയുടെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാം: വിദഗ്ദ്ധ സമിതി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയിൽ കാലാനുസൃതമായ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന...
- Advertisment -

Most Popular

- Advertisement -