Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsവീണാ ജോർജിനെതിരെയുള്ള...

വീണാ ജോർജിനെതിരെയുള്ള ആക്രമണ ആരോപണം: കെഎസ്‌യു പ്രവർത്തകർ മർദിച്ചിട്ടില്ലെന്ന് എസ്‌ഐടി റിപ്പോർട്ട്

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. മന്ത്രിയും ഗൺമാനും ചേർന്ന് പ്രശ്നം പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

​കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്‌യു പ്രതിഷേധത്തിനിടയിൽ പൊലീസും പ്രവർത്തകരുമായുണ്ടായ ഉന്തുംതള്ളിലും കൂട്ടായ്മയ്ക്കിടയിൽപ്പെട്ടതുമാണ് വീണാ ജോർജിന് കഴുത്തുവേദന ഉണ്ടാകാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മന്ത്രിക്ക് പുറമേ മറ്റ് പരിക്കുകളൊന്നും ഇല്ലെന്നാണ് ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ടും വ്യക്തമാക്കുന്നത്. കെഎസ്‌യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ സാധിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

​കേസിൽ നിർണ്ണായക വഴിതിരിവുകളാണുണ്ടായത്. അന്നത്തെ മന്ത്രിയുടെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്‌ഐ ദീപ്തി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ, കെഎസ്‌യു പ്രതിഷേധത്തിനിടയിൽ മന്ത്രി തെറിച്ചുപോയെന്ന് താൻ മൊഴി നൽകിയിട്ടില്ലെന്നും തന്റെ പേരിൽ കള്ളമൊഴി എഴുതിച്ചേർത്തതാണെന്നും വ്യക്തമാക്കിയിരുന്നു.

​സമരക്കാർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് താൻ മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്ന് മന്ത്രിയുടെ ഗൺമാൻ അഭിലാഷും എസ്‌ഐടിക്ക് മൊഴി നൽകി. കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്.

​ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് അന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും, സംഭവസ്ഥലത്തുനിന്ന് ആയുധങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ചന്ദനം അരച്ചെടുക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.

ശബരിമല : കളഭാഭിഷേകത്തിനുള്ള ചന്ദനം  അരച്ചെടുക്കുന്നതിനുള്ള സംവിധാനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനമാണ് ഇനി മുതൽ സന്നിധാനത്ത് അരച്ചു വിതരണം ചെയ്യുന്നത്. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്....

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...
- Advertisment -

Most Popular

- Advertisement -