Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeEducationആറന്മുള വാസ്തുവിദ്യാ...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ  കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ്  നിറച്ചാര്‍ത്ത്-2025 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു വിഭാഗങ്ങളായാണ് ക്ലാസ്.  ഏപ്രില്‍, മേയ് മാസങ്ങളിലെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെയാണ് ക്ലാസുകള്‍. ഏപ്രില്‍ ഏഴിന് ക്ലാസുകള്‍ ആരംഭിക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന്  വാസ്തുവിദ്യാ ഗുരുകുലം  ഓഫീസുമായി നേരിട്ട്  ബന്ധപ്പെടുകയോ  www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഫോൺ: 9188089740 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംഡിഎംഎ വാങ്ങാൻ പണം ചോദിച്ച് മാതാപിതാക്കളെ ആക്രമിച്ചു : നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

മലപ്പുറം : എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം താനൂരിലാണ് സംഭവം. കൂലിപ്പണിക്കാരനായ യുവാവ് ലഹരിക്ക് അടിമയാണ്. ലഹരി വാങ്ങാനുള്ള പണം യുവാവ്...

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി മേയ് 18ന് കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി  ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു...
- Advertisment -

Most Popular

- Advertisement -