Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമജപയജ്ഞം ഒന്നാം ഘട്ട സമർപ്പണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടന്നു. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുത്തു.

ക്ഷേത്രത്തിലെ വിവിധ ഭക്തജനസമിതികളെ ചേർത്തു  രൂപികരിക്കപ്പെട്ട ശ്രീപത്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ രണ്ടായിരം പേർ ചേർന്ന്
ആറ് ആവർത്തിയായി ഒരു കോടി ഇരുപത് ലക്ഷം നാമങ്ങളാണ് ജപിച്ചത്. രാവിലെ പാരായണത്തിനുളള പുസ്തകം വേദവ്യാസന്റെ നടയിൽ നിന്നും ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരായ നടുവിൽ മഠം അച്യുതഭാരതി സ്വാമിയാർ
പാരായണാംഗങ്ങൾക്ക് കൈമാറി.രാവിലെ 08.30 മുതൽ ആരംഭിച്ച ജപം 10.30 യോടെ സമാപിച്ചു.

തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്രദർശനം പൂർത്തിയാക്കി ക്ഷേത്രത്തിനു പുറത്ത് വടക്കേനടയിലെ സമാപനസഭയിൽ എത്തിച്ചേർന്നു.ക്ഷേത്രം സ്ഥാനി ശ്രീമൂലം തിരുനാൾ രാമവർമ്മതമ്പുരാൻ വിഷ്ണു സഹസ്രനാമ ജപം നടക്കുന്ന സമയത്ത് ശീവേലി പുരയിൽ ഒരു പ്രദക്ഷിണം നടത്തി.

ഒരാവർത്തി സഹസ്രനാമജപത്തോടെ ആരംഭിച്ച സഭയിൽ  അശ്വതിതിരുനാൾ ലക്ഷ്മീബായിതമ്പുരാട്ടി,  തന്ത്രിവര്യൻ നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ തമ്പുരാൻ, തുളസി ഭാസ്കരൻ, കരമന ജയൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, ക്ഷേത്രം ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടവ്യക്തികൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 17-03-2026 Sthree Sakthi SS-511

1st Prize Rs.1,00,00,000/- SV 307202 consolation prizes SN 307202 SO 307202 SP 307202 SR 307202 SS 307202 ST 307202 SU 307202 SW 307202 SX 307202 SY 307202...

ഷഹബാസ് വധ കേസ് : പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും മർദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു.പ്രധാന പ്രതിയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നഞ്ചക്ക് കൊണ്ടുള്ള...
- Advertisment -

Most Popular

- Advertisement -