Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി: കർഷകർക്ക്...

മഴക്കെടുതി: കർഷകർക്ക് എല്ലാ സഹായവും ഉറപ്പാക്കും- മന്ത്രി ടി സിദ്ദിഖ്

പത്തനംതിട്ട: മഴക്കെടുതിയിൽ വിളകൾ നശിച്ച കർഷകർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന്  കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 129 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. ജില്ലയിൽ 13.59 കോടി രൂപയും. കൃഷിനാശത്തിന്റെ പ്രാഥമിക കണക്കെടുപ്പ് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. കൃഷിനാശം വിലയിരുത്തുന്നതിനും പുനർനടീൽ പ്രവർത്തനത്തിനുമായി പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ നിയോഗിക്കും. കൃഷി ഇൻഷുറൻസ് ഇല്ലാത്തവർക്കും ധനസഹായം നൽകും. റീ സർവയിലെ അതിർത്തി വ്യത്യാസം പോലുള്ള സാങ്കേതിക കാരണങ്ങളാൽ ഇൻഷുറൻസ് ലഭിക്കാത്ത വിഷയങ്ങളും പ്രത്യേകമായി പരിഗണിക്കും.

പമ്പ് സെറ്റ്, ജനറേറ്റർ അനുബന്ധ  ഉപകരണങ്ങൾ എന്നിവയ്ക്കുണ്ടായ നഷ്ടം  കമ്മ്യൂണിറ്റി അസറ്റ് ഡാമേജ് മാനേജ്മെൻറ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി പരിഹരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് എൻജിനീയർക്കാണ് ഇതിൻറെ ചുമതല. ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥലപരിശോധന മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാക്കും. നിലവിലെ ബണ്ടുകൾ ശക്തിപ്പെടുത്തും.

കർഷകരുടെ കൃഷിഭൂമിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് പമ്പ് ചെയ്തു  കൃഷിയോഗ്യമാക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കും. മണ്ണ് പരിശോധന നടത്തി നീറ്റ് കക്ക, ഡോളോമൈറ്റ് ഉൾപ്പെടെയുള്ളവ ലഭ്യമാക്കും. മണ്ണിടിച്ചിലിൽ നശിച്ച കൃഷിഭൂമി പൂർവസ്ഥിതിയിൽ ആക്കാൻ നടപടി സ്വീകരിക്കും. വിത്തുകൾ ഉൾപ്പെടെയുള്ള പുനർനടീൽ വസ്തുക്കൾ  സൗജന്യമായി നൽകും. വിള നാശത്തിനുള്ള ധനസഹായം 25 ശതമാനം വർധിപ്പിച്ചു.

ആർബിഐ, നബാർഡ് തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു. കർഷകരുടെ വായ്പകള്‍ക്ക് മോറട്ടോറിയം, റീ സ്ട്രക്ചറിംഗ്, കൂടുതൽ തിരിച്ചടവ് തവണകൾ, പലിശ ഒഴിവാക്കുന്നത് തുടങ്ങിയവ പരിഗണിക്കുന്നതിനുള്ള പൊതുനിർദ്ദേശം യോഗത്തിൽ നൽകി. മഴക്കെടുതിയിൽ വെള്ളം കയറിയ കൃഷിഭവനകളുടെ നവീകരണം നബാർഡിൻറെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നടത്തുമെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാരായ  പഴകുളം മധു, സി വി ശാന്തകുമാർ, കെ യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു

കാസർകോട് : കാസർകോട് പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു.സംഭവത്തിൽ മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) അറസ്റ്റിലായി .രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ...

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി : നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു : മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.3 തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ കോടതിയുടെ നടപടി. സമന്‍സും...
- Advertisment -

Most Popular

- Advertisement -