Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റിസോർട്...

ആലപ്പുഴ റിസോർട് ജീവനക്കാരിയുടെ കൊലപാതകം :ഒരാൾ അറസ്റ്റിൽ

ആലപ്പുഴ :ആലപ്പുഴ നെടുമുടി വൈശ്യംഭാഗത്ത് റിസോർട് ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ .കൊല്ലപ്പെട്ട ഹസീറ ഖാത്തൂന്റെ കാമുകനായിരുന്ന സഹാ അലിയാണു പിടിയിലായത്.അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന ഹസിറയുടെ നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി .ഹസീറയും പ്രതി സഹാ അലിയുമായി 4 വർഷമായി പ്രണയത്തിലാണ്. സഹാ അലിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്.

അസമിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു സഹാ അലി രാത്രി റിസോർട്ടിലെത്തുകയും കൊല നടത്തുകയുമായിരുന്നു .ഹസിറയെ രാവിലെ കാണാതായതിനെ തുടർന്ന് റിസോർട് ഉടമ നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാലയെ എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു .മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും...

മലങ്കര സഭാ ആസ്ഥാനത്ത് ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉയിർപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾക്ക് പുലർച്ചെ 2 മണിക്ക് തുടക്കമായി. 4മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനവും പ്രദക്ഷിണവും ശേഷം വിശുദ്ധ കുർബാനയും നടന്നു....
- Advertisment -

Most Popular

- Advertisement -