Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ മാവിന്റെ...

കുറ്റൂരിൽ മാവിന്റെ കൊമ്പ്  ഒടിഞ്ഞുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല : കുറ്റൂരിൽ മാവിന്റെ കൊമ്പ്  ഒടിഞ്ഞുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ പഞ്ചായത്ത്  പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ  വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി(68) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.  വീടിനു പിൻവശത്ത് ഉണക്കാനിട്ടിരുന്ന കുടംപുളി  കുട്ടയിൽ ആക്കുന്നതിനിടെ പുരയിടത്തിലെ  മാവിന്റെ കൊമ്പ്  ഒടിഞ്ഞ് വത്സലകുമാരിയുടെ മേൽ പതിക്കുകയായിരുന്നു.  സംഭവ സ്ഥലത്തു വെച്ച്  വത്സലകുമാരി മരണപ്പെട്ടു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ – സുനിൽകുമാർ, സ്മിത, മരുമകൾ സിന്ധു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാവിക ഉപരോധം വിജയമെന്ന് യുഎസ് : തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം വിജയമെന്ന് യുഎസ്.ഉപരോധം നിലവിൽ വന്നതിനു ശേഷം ഒരു കപ്പൽ പോലും ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് പുറത്തു കടക്കാനോ അനുവദിച്ചിട്ടില്ലെന്നും ഉപരോധം മറികടക്കാൻ...

ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു .400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള കപ്പലാണ് എംഎസ്‌സി ഐറിന. 6,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. രാവിലെ...
- Advertisment -

Most Popular

- Advertisement -