Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന

തിരുവനന്തപുരം : പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിവരം.

പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ നടന്ന അയ്യപ്പസംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്സില്‍ ഇല്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ആഗോള അയ്യപ്പസംഗമത്തിലെ ഫണ്ട് സംബന്ധിച്ച അവ്യക്തതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് വിവരം. അയ്യപ്പസംഗമം നടത്തിയതു വഴി 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നും മൂന്നുകോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വി.എന്‍. വാസവന്‍. പരിപാടിക്കായി നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ചുവെന്നാണ് അറിയുന്നതെന്നും ഇതിന്റെ കൃത്യമായ കണക്കുകള്‍ പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു

ന്യൂഡൽഹി : ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‍ .അതിർത്തിയിൽ സംഘർഷം കനത്ത...

നൂറ്റവന്‍പാറയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കില്‍ പുലിയൂര്‍ വില്ലേജില്‍ ബ്ലോക്ക് നം. 9-ല്‍ റീ സര്‍വെ 392/8-ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ നൂറ്റവന്‍പാറയിലെ ജലസംഭരണിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ താത്കാലികമായി നിരോധിച്ചതായി...
- Advertisment -

Most Popular

- Advertisement -