Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിദേശകാര്യ മന്ത്രി...

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി  മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്‌ച നടത്തി

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്‌ച നടത്തി. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്‌തുവെന്ന് വിഡി സതീശന്‍ തന്റെ ഔദ്യോഗിക എക്‌സ്‌ ഹാന്‍ഡിലിൽ കുറിച്ചു. കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നുവെന്നും നയതന്ത്ര സഹായം, വേഗത്തിലുള്ള പരാതി പരിഹാരം എന്നിവയുൾപ്പെടെ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവാസികളുടെ ക്ഷേമത്തെ കുറിച്ചാണ് ചർച്ച പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഡോ. എസ്‌ ജയശങ്കർ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി കഥകളി രൂപത്തിൻ്റ പ്രതിമ കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഭജന അവതരിപ്പിച്ച് ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ

ശബരിമല: രജത ജൂബിലി വർഷത്തിൽ ശബരിമല സന്നിധാനത്ത് ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനയുമായി ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ. വലിയ നടപ്പന്തലിലെ  വേദിയിലാണ് 19 അംഗ സംഘം നാരായണീയ പാരായണം...

പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖോയ്-30 എംകെഐ റൺവേയിൽ ഇടിച്ചിറങ്ങി

മുംബൈ : പുണെ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ്-30 എംകെഐ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയാണ് സംഭവം നടന്നത്. പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്. വിമാനത്തിലെ...
- Advertisment -

Most Popular

- Advertisement -