Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനെന്മാറ ഇരട്ടക്കൊലക്കേസ്...

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് :  പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി . ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്.പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. 2025 ജനുവരി 27-ന് നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധി.സുധാകരന്റെ ഭാര്യയായ സജിതയെ കൊന്ന കേസിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരിച്ചുവരവിന്റെ കാലമായി നോമ്പ് മാറണം:  ഫാ സരിഷ് തൊണ്ടാംകുഴി 

തിരുവല്ല: ജീവിതത്തിലെ ചില മനോഭാവങ്ങളിൽ നിന്ന് മനുഷ്യനിലേക്കും ദൈവത്തിലേക്കും തിരിയേണ്ട കാലമായി നോമ്പ് പരിണമിക്കണമെന്ന് ഫാ. സരിഷ് തൊണ്ടാംകുഴി പറഞ്ഞു.  തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ക്നാനായ കൺവൻഷൻ നാലാം...

കോട്ടയം ജില്ലയിലെ ആദ്യത്തെ സപ്ലൈകോ സിഗ്‌നേച്ചർ മാർട്ട് തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിൻറെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ കോട്ടയം ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ വലിയ...
- Advertisment -

Most Popular

- Advertisement -