Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsRanniതോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ നാരായണീയ പാരായണയജ്ഞം ഏഴാം ദിവസം ഊരുമൂപ്പൻ നാരായണൻ ദീപം തെളിയിച്ചു

റാന്നി: ശബരിമലയുടെ പുണ്യപാരമ്പര്യവും വനവാസി സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ആത്മബന്ധം ഓർമ്മിപ്പിച്ച് അട്ടത്തോട് ശബരിമല ഊരുമൂപ്പൻ നാരായണൻ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന നാരായണീയ പാരായണയജ്ഞത്തിന്റെ ഏഴാം ദിവസത്തെ ചടങ്ങിൽ ദീപം തെളിയിച്ചു.

ശബരിമലയുമായി തലമുറകളായി ബന്ധപ്പെട്ടു നിൽക്കുന്ന വനവാസി സമൂഹത്തിന്റെ പാരമ്പര്യവും വിശ്വാസങ്ങളും കേരളത്തിന്റെ ആത്മീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വനവും വനജീവിതവും ശബരിമല തീർത്ഥാടന പാരമ്പര്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം കൂടിയായി ചടങ്ങ്.

ഏഴാം ദിവസത്തെ നാരായണീയ പാരായണത്തിൽ ശ്രീവത്സ നാരായണീയ പാരായണ സമിതി, ഇടനാട് പങ്കെടുത്തു.ദേവസം പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈൻ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. സി എൻ പ്രസാദ്,പി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

കൊച്ചി : ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ നൽകിയ ഹര്‍ജി കോടതി തള്ളി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭ പാസാക്കിയ ലോകായുക്ത...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം സമാപിച്ചു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു. ഇന്ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം എന്നിവ നടന്നു. തുടർന്ന് അഴിയിടത്തു ചിറ അനിരുദ്ദേശ്വരം ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -