Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഅംബായാഗ സത്രത്തിന്...

അംബായാഗ സത്രത്തിന് പ്രൗഢമായ തുടക്കം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്രസമാരംഭ ചടങ്ങ് ഡോ.രാമചന്ദ്രൻ അഡിഗ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അംബായാഗം പ്രസിഡന്റ് അഡ്വ. ഷയിൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ദേവസ്വം ട്രഷറർ സി.എം. പ്രസാദ് കൃതജ്ഞതാ രേഖപെടുത്തി. ദീപജ്യോതി ആത്മീയ ഉണർവിന്റെ പ്രതീകം ദീപജ്യോതി അജ്ഞാനത്തിന്റെ ഇരുട്ടകറ്റി അറിവിന്റെയും ആത്മീയ ചൈതന്യത്തിന്റെയും പ്രകാശം ജീവിതത്തിൽ നിറയ്ക്കുന്നതാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. രാമചന്ദ്രൻ അഡിഗ ആഹ്വാനം ചെയ്തു.

ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെയെന്നും ഇത്തരം ആത്മീയ സംഗമങ്ങൾ മനുഷ്യജീവിതത്തിൽ പുതിയ ഉണർവും ഉയർച്ചയും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആത്മീയ ചടങ്ങുകൾ കേവലം ആചാരങ്ങളിൽ ഒതുങ്ങാതെ ഭക്തിസാന്ദ്രമായ അനുഭവങ്ങളായി മാറണമെന്നും ശിവഗിരി മഠത്തിലെ ചക്കുപള്ളം മഠാധിപതി സ്വാമികൾ അഭിപ്രായപ്പെട്ടു.

സാഹചര്യങ്ങൾക്കനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും മറ്റുള്ളവരെ ഉൾക്കൊള്ളാനും സമൂഹത്തിനുവേണ്ടി സ്വയം സമർപ്പിക്കാനുമുള്ള മനസ്സ് വളർത്തണം. നല്ലത് കേൾക്കാനും കാണാനും ശരീരവും മനസ്സും ബുദ്ധിയും ഉണർന്നിരിക്കാനും കഴിയണം. ഏറ്റെടുത്ത കർമങ്ങൾ പൂർത്തിയാക്കുന്നതുവരെ സമർപ്പണബോധത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നാടിന്റെ ഐശ്വര്യത്തിന് അംബായാഗം നിമിത്തമാകട്ടെ അംബായാഗം നാടിന്റെ സമഗ്രമായ ഐശ്വര്യത്തിന് കാരണമായി മാറട്ടെയെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ. ആശംസിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഈ മഹത്തായ ആത്മീയ സംഗമത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

യാഗം വിജയകരമായി പൂർത്തിയാകുന്നതിനൊപ്പം ജനങ്ങളുടെ ദുഃഖങ്ങൾക്ക് ആശ്വാസവും ആഗ്രഹങ്ങൾക്ക് സാഫല്യവും ലഭിക്കട്ടെയെന്നും തോട്ടമൺകാവിലമ്മയുടെ അനുഗ്രഹവും കാരുണ്യവും എല്ലാവർക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.  ശിവഗിരി മഠത്തിലെ ചക്കുപള്ളം മഠാധിപതി സ്വാമികൾ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി മഹേഷ് കെ.എസ്., അഡ്വ. പഴകുളം മധു എം.എൽ.എ, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ രാജശേഖരൻ, ആചാര്യ വിജയലക്ഷ്മിയമ്മ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു

ഇടുക്കി : ഇടുക്കി ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. സംഭവ ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു . ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ്...

ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബര്‍ 13 ന്

എറണാകുളം : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ 08 ഞായറാഴ്ച ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത...
- Advertisment -

Most Popular

- Advertisement -