തിരുവനന്തപുരം : പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ നിന്ന് കാണാതായി. ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത് .പെൺകുട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പൊലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന ആരോപണം ഉയരുകയാണ്.





