Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാതാ അമൃതാനന്ദമയിക്ക്...

മാതാ അമൃതാനന്ദമയിക്ക് അയോധ്യയിൽ വരവേൽപ്പ് നൽകി

ന്യൂഡൽഹി : അയോധൃയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കം കുറിക്കുന്ന 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്.

രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങിൽ സംബന്ധിക്കുന്നത്. അമൃതപുരിയിൽനിന്ന് പ്രത്യേക തീവണ്ടിയിൽ സന്ന്യാസ ശിഷ്യർക്കും 1200-ഓളം വരുന്ന ആശ്രമ അന്തേവാസികൾക്കുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരാണ് പൂജാ കർമ്മങ്ങൾ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ.എം.സി.എ ലഹരി വിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി

തിരുവല്ല : വൈ എം സി എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പസ്  പ്രചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെമിനാറുകൾ, ബോധവൽക്കരണ നോട്ടീസുകൾ, കായിക...

കൈക്കൂലി കേസ്: അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

അയിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസിന്റെ പിടിയിലായി. പത്തനംതിട്ട കുമ്പഴ സ്വദേശിയായ താജുദീൻ (47) ആണ് വിജിലൻസ് ടീമിന്റെ അറസ്റ്റിലായത്. ഇന്ന് വൈകീട്ട് 5:15-ഓടെ അയിരൂർ ജില്ലാ ആയുർവേദ...
- Advertisment -

Most Popular

- Advertisement -