Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമുജ്തബ ഖമേനിയുടെ...

മുജ്തബ ഖമേനിയുടെ മുഖത്ത് ഗുരുതര പരിക്ക് : ഇറാൻ ഭരിക്കുന്നത് ഐആർജിസി

ടെഹ്‌റാൻ : ഇറാ​ന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കെന്ന് റിപ്പോർട്.ഖമേനി നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ജനറൽമാരുടെ ഉപദേശപ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതിയുണ്ടായ ആക്രണത്തിലാണ് മുജ്തബ ഖമേനിയ്ക്ക് പരിക്കേറ്റത് .മുഖത്ത് സാരമായ പരിക്കേറ്റതായും സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ താടിയെല്ലിന് പൊള്ളലേറ്റതായുമാണ് റിപ്പോർട്ടുകൾ. ഒരു കാലിന് ഇതിനകം മൂന്നു ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. വെപ്പുകാൽ വേണ്ടിവന്നേക്കുമെന്നാണ് വിവരം.

ഉദ്യോഗസ്ഥരുമായി മൊജ്താബ പുലർത്തുന്നത് പരിമിതമായ ബന്ധമാണെന്നും അധികാരം ഐആർജിസിയുടെ ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിലും യുഎസുമായുള്ള വെടിനിർത്തൽ ചർച്ചകളിലും അന്തിമ തീരുമാനമെടുക്കുന്നത് ഐആർജിസി ജനറൽമാരുടെ ബോർഡാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്കിന് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക...

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം നാളെ

ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് നാളെ (ജനുവരി 14) ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം...
- Advertisment -

Most Popular

- Advertisement -