Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം : മരണം 903 ; 4,247 പേരെ കാണാതായി

കഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 903 മൃതദേഹങ്ങൾ കണ്ടെത്തി .4,247 പേരെയാണ് ഇതുവരെ കാണാതായത്. കാണാതായവരിൽ 320 വിദേശികളും 85 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.ഇതിൽ 275 പേർ ഇന്ത്യക്കാരാണ് .ചിത്വാന്‍ ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ ലഭിച്ചത്. 272 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമാനി തകർച്ച ആണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം ടിബറ്റിൽ 16 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 546 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.ജലവൈദ്യുതി പദ്ധതികളിലെ തുരങ്കങ്ങളില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം .ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘവും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും 'പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോള്‍ വിതരണം ജില്ലാതല ഉദ്ഘാടനം റാന്നി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചു....

ഭഗവദ് ഗീതയില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേല്‍ എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ്...
- Advertisment -

Most Popular

- Advertisement -