Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതണ്ണീർമുക്കം ബണ്ടിന്റെ...

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ   തുറക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ (ഏപ്രിൽ 11ന്) രാവിലെ 10 മണിക്ക് തുറക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു.

നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത തവണ മുതൽ കാർഷിക കലണ്ടർ പ്രകാരംതന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഓൺലൈനായാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്. ഇനിയും കൊയ്ത്ത്ത് പൂർത്തിയാക്കാനുള്ള  പാടശേഖരങ്ങളിലെ കൊയ്ത്ത്ത് ഉടൻ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലോക്‌നാഥ്(14) എന്ന കുട്ടിയെയാണ് രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ അമ്മ കണ്ടെത്തിയത് .കഴുത്തിന്റെ ഒരു ഭാ​ഗത്ത് മുറിവും ശരീരത്തിൽ...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ചീങ്കല്ലേൽ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ആച്ചിക്കൽ സ്വദേശി എ...
- Advertisment -

Most Popular

- Advertisement -