ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്‌കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന് കൊച്ചിയിലെ ജ്യൂവൽസ് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ സംഭാവന ചെയ്‌തു. ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടന്ന സ്‌കൂൾ വാർഷികാഘോഷ പരിപാടിയിലാണ് ചെക്ക് കൈമാറിയത്.
പുലിയൂരിൽ പണിതുകൊണ്ടിരിക്കുന്ന ലില്ലി ലയൺസിന്റെ പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണ ഫണ്ടിലേക്കാണ് സംഭാവന നൽകിയത്.
ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സമൂഹം പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്‌തുകൊണ്ട് ജ്യൂവൽസ് ചെയർമാൻ ബിന്ദുമാധവ് പ്രസംഗിച്ചു.
വാർഷികാഘോഷ പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വിജയികൾക്ക് സമ്മാനങ്ങളും നൽകി.ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി വേണുകുമാർ, ലയൺസ് ഡിസ്‌ട്രിക്‌ട് 318ബി ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ. ബിനോ ഐ കോശി, സെക്കന്റ് വൈസ് ഡിസ്‌ട്രിക്‌ട് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ട്രസ്റ്റിയും ലയൺസ് ഡിസ്‌ട്രിക്‌ട് സി എസ് ആർ സെക്രട്ടറിയുമായ ലയൺ എൻ കെ കുര്യൻ പി ഡി ജി രാജൻ ഡാനിയേൽ, ലില്ലി അക്കാദമിക് ഡയറക്ടർ അജ സോണി, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ സംസാരിച്ചു.