Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeHealthനിപ്പ :...

നിപ്പ : പുതിയ കേസുകളില്ല ; 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 4 പേരും ഉയർന്ന റിസ്‌ക് 16 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര മുൻസിപ്പാലിറ്റി ഡിവിഷൻ 5 ലെ 286 വീടുകളിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവർത്തകർ സർവ്വേ നടത്തി. സർവ്വേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാൽ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽആർ.ആർ.ടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.

നാഷണൽ ഡിസീസ് കണ്ട്രോൾ സെന്ററിൽ (എൻ സി ഡി സി) നിന്നുള്ള വിദഗ്ദ്ധർ ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശത്തിന്റെ പ്രാധാന്യം അറിയിച്ച് സൈക്കിൾ റാലി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. 'പെഡൽ ചെയ്യൂ ഭാവികെട്ടിപ്പടുക്കൂ' എന്ന മുദ്രാവാക്യവുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ...

മേയ് 16 ദേശീയ ഡെങ്കി ദിനം : ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം

തിരുവനന്തപുരം : ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേയ് 16 ആണ് ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും...
- Advertisment -

Most Popular

- Advertisement -