Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ആഭ്യന്തരമന്ത്രി...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്ത് : ബിജെപി സംസ്ഥാന കാര്യാലയം ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തി .വെള്ളിയാഴ്ച രാത്രി 12 മണിയോടെ എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ ഭവൻ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാവിലെ 10.30ന് ഉത്ഘാടനം ചെയ്യും .തുടർന്ന് ഓഫിസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമ അമിത്ഷാ അനാവരണം ചെയ്യും .

ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡുതല നേതൃസം​ഗമത്തിലും ബിജെപി നേതൃയോ​ഗത്തിലും പങ്കെടുക്കും. വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.ശേഷം ഡൽഹിയിലേക്ക് തിരിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെയും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം സി.കെ. അനു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ...

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം തടവും 35000 രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് കോയിപ്രം സ്വദേശി തങ്കച്ചൻ കുറ്റക്കാരനാണെന്ന്...
- Advertisment -

Most Popular

- Advertisement -