Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് ചോദ്യപേപ്പര്‍...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ഉള്‍പ്പെട്ട പരീക്ഷാ മാഫിയകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേസിന്റെ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ കാലതാമസമില്ലാതെ ഉറപ്പാക്കാനും ജുഡീഷ്യറിയോട് അതിവേഗ കോടതി സംവിധാനം ആവശ്യപ്പെട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയുടെ സുതാര്യത തകര്‍ത്ത തട്ടിപ്പ് ശൃംഖലയുടെ മുഴുവന്‍ വ്യാപ്തിയും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ പുറത്തുകൊണ്ടുവരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ഈ അടിയന്തര നീക്കം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പ്രതികളെ സിബിഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പലരും നിലവില്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിന് പിന്നിലെ വലിയ മാഫിയാ ശൃംഖലയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരീക്ഷാ മാഫിയകളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കാരണം അര്‍ഹരായ ഒരൊറ്റ വിദ്യാര്‍ത്ഥിയുടെ പോലും അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഠിനമായ തീരുമാനങ്ങളാണ് മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത് ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഡിഗോ പ്രതിസന്ധി : നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിമാന റൂട്ടുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ ഇൻഡിഗോയുടെ പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറും. വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ...

Kerala Lotteries Results : 21-02-2025 Nirmal NR-420

1st Prize Rs.7,000,000/- NA 286610 (ADOOR) Consolation Prize Rs.8,000/- NB 286610 NC 286610 ND 286610 NE 286610 NF 286610 NG 286610 NH 286610 NJ 286610 NK 286610...
- Advertisment -

Most Popular

- Advertisement -