Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാക് വിമാനം...

പാക് വിമാനം ജെഎഫ്-17 തകർന്ന് വീണതായി സൂചന

ന്യൂഡൽഹി : ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ സൈനിക ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുകയാണ്.ഇതിന് ശേഷം മാത്രമേ വ്യക്തമായ തീരുമാനം അറിയുകയുള്ളൂ.

പുലർച്ചെ 2 മണിയോടെ വീടുകളോട് ചേർന്നുള്ള സ്കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്ന് വീണത്. സമീപത്തുള്ള മസ്ജിദിന്റെ മുകളിൽ സ്പർശിച്ചുകൊണ്ടാണ് ഇത് നിലം പതിച്ചത്. നിലവിൽ പാകിസ്താന്റെ കൈവശമുള്ള അത്യാധുനിക യുദ്ധ വിമാനമാണിത്. പാകിസ്താനും ചൈനയും സംയുക്തവുമായി നിർമിച്ച മൾട്ടി-റോൾ ഫൈറ്റർ ജെറ്റായ ജെഎഫ്-17 ഏറ്റവും പ്രഹരശേഷി കൂടിയതെന്ന് പാകിസ്താൻ അവകാശപ്പെടുന്ന വിമാനം കൂടിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ...

ടെന്നീസ് താരം റാഫേല്‍ നഡാല്‍ വിരമിക്കുന്നു

ബാഴ്‌സലോണ : ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷം 38കാരനായ താരം...
- Advertisment -

Most Popular

- Advertisement -