Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ പതിനാലുകാരിയെ...

തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

തിരുവല്ല: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര കരിങ്ങാട്ടിശ്ശേരി വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന വർഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലെ വെക്കേഷൻ സമയത്താണ് കേസിന് ആസ്പദമായ സംഭവം.

പെയിന്റിംഗ് തൊഴിലാളിയായ പ്രതി ജോലി ചെയ്ത വീട്ടിൽ വന്ന പെൺകുട്ടിയെ  ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും കുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുക ആയിരുന്നു.  കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ  തിരുവല്ല പോലീസ് പിടികൂടുക ആയിരുന്നു.

ഇൻസ്പെക്ടർ എസ് എച്ച് ഒ സുജിത്ത് കെ എസ്, എഎസ് ഐ ജയകുമാർ, സി പി ഒ  മാരായ അഖിലേഷ്,  അവിനാഷ് , സോജോ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് .15ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും...

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 1207 പോളിങ് ബൂത്തുകള്‍;3 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 1207 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1077 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 130 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു.തിരുവല്ല 239, റാന്നി 237, ആറന്‍മുള...
- Advertisment -

Most Popular

- Advertisement -