Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യം നൽകി...

മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെച്ചെന്ന് റിപ്പോർട്ട്

പാലക്കാട് : മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചു.സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്നും പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിസംബര്‍ 18-ന് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നു പറയുകയും 19ന് അധ്യാപകനെതിരെ മാനേജ്മെന്റ് നടപടിയെടുക്കുകയും ചെയ്തു.എന്നാൽ സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ല.കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടും

ആലപ്പുഴ: ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ  കുരീക്കാട് ജംഗ്ഷനും കോട്ടമുറിക്കും ഇടയിലുള്ള ഭാഗത്തു കൂടിയുള്ള വാഹനഗതാഗതം തടസപ്പെടും.  മാർച്ച് 13 മുതൽ...

ഏകീകൃത കുർബാന തർക്കം : സെൻ്റ് മേരീസ് ബസിലിക്കയിൽ സംഘടിച്ചവരെ ഒഴിപ്പിക്കണം: ബിഷപ് പാംപ്ലാനി

കൊച്ചി : ഏകീകൃത കുർബാന തർക്കത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ അന്യായമായി സംഘടിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചു. സിനഡ്...
- Advertisment -

Most Popular

- Advertisement -