കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളും 2 കത്തികളും പിടിച്ചെടുത്തു .എട്ട് ലക്ഷത്തിലേറെ രൂപയും കണ്ടെത്തി. റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട് . ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം.