Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിൽ ...

ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിൽ

തിരുവല്ല :  ഒട്ടനവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ യുവാവ്  പോലീസിന്റെ പിടിയിലായി.  നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് പത്താം തീയതി വാർഡ് മെമ്പർ ബീന സാമിൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ആക്രമിച്ച കേസിൽ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽ പോയ വിഷ്ണുവിനെ ചങ്ങനാശ്ശേരിയിലെ ഒളിത്താവളത്തിൽ നിന്നും ശനിയാഴ്ച പുലർച്ചയോടെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം  പിടികൂടുകയായിരുന്നു.

പോലീസ് സംഘം ഒളിത്താവളം വളഞ്ഞതെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്റർ ഓളം പിൻതുടർന്ന ശേഷം അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഒന്നര വർഷം മുമ്പ് പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മാവേലിക്കര സബ്ജയിൽ റിമാൻഡിൽ കഴിയവേ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയിൽ ചാടിയിരുന്നു.

തുടർന്ന് രണ്ടാം ദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലിൽ അടച്ചത്. വിഷ്ണുവിന് എതിരെ തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിൽ മാത്രം പത്തോളം കേസുകൾ നിലവിലുണ്ട്. ബൈക്കിലെത്തി മാലപൊട്ടിക്കൽ, കഞ്ചാവ് വിൽപ്പന എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളിലും വിഷ്ണു ഏർപ്പെട്ടിട്ടുള്ളതായ വിവരം പോലീസിന് ലഭിച്ചു . ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക സംഘാംങ്ങൾ ആയ സീനിയർ സിവിൽ പോലീസ് ഓഫീസറന്മാരായ അഖിലേഷ് , മനോജ്, സി പി ഒ അഭിലാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി: ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണ വിധേയനായ  ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ്  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ്...

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം : പ്രതി പിടിയിൽ

കോഴിക്കോട് : പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷ് ആണ് പിടിയിലായത്.സമാനമായ കേസിൽ ഇയാളെ മുമ്പും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.താമരശ്ശേരി പരപ്പൻപൊയിലിൽ നിന്ന് പടനിലത്തേക്ക്...

അഭിമുഖം

- Advertisment -

Most Popular

- Advertisement -