Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsവിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ്...

വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഈശ്വരന്‍: അലക്‌സാണ്ടര്‍ ജേക്കബ്.

തിരുവല്ല: സനാതന സംസ്‌കാരത്തിന്റെ ഈശ്വര സങ്കല്പം വിശാലതയിലുള്ളതാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്നു അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഹിന്ദുസംസ്‌കാരം പരിചയപ്പെടുത്തിയ ഈശ്വര സങ്കല്‍പം. പ്രപഞ്ചത്തില്‍ എല്ലാത്തിലും ഈ സങ്കല്പത്തിന്റെ ആത്മാശം കാണാം എന്നും അദ്ദേഹം പറഞ്ഞു.  എല്ലാത്തിലും അടങ്ങിയിരിക്കുന്ന ആത്മസത്തയാണ് ഈശ്വരനായി സനാതനസംസ്‌കാരം മുന്നോട്ട് വെയ്ക്കുന്നത്.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകതാനതയാണ് ഇതിന്റെ അടിസ്ഥാനം. ലോകത്ത് സനാതന ധര്‍മത്തില്‍ മാത്രമാണ് ഈ സവിശേഷതകാണാന്‍ സാധിക്കു. ഭാഗവതവും ഭഗവത് ഗീതയും എല്ലാം ഈ മഹത്തായ ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്.

സനാതന ധര്‍മം എന്നത് വിശാലമായ ഒരു കാഴ്ചപാടാണ്. അത് ഉക്രയ്ന്‍ മൂതല്‍ ഇങ്ങോട്ടുള്ള വിശാലമായ സ്ഥലമാണ്. നാല്‍പ്പത്തിയാറ് രാജ്യങ്ങളിലായി വ്യാപിച്ച് കടന്ന ഭൂപ്രദേശമായിരുന്നു സനാതന ഭൂമി. ഋഗ്വേദം മുതലുള്ള വിശ്വാസ സംഹിതയാണ് ഈ ധര്‍മ്മം മുന്നോട്ട് വെയ്ക്കുന്നത് അദ്ദേഹം വിശദീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോലറയാറിൻ്റെ ശോചനിയാവസ്ഥ : നിവേദനം നൽകി

തിരുവല്ല: നിരണം പഞ്ചായത്തിലും കടപ്ര പഞ്ചായത്തിലു കൂടി കടന്നുപോകുന്ന കോലറയാർ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്  നിരണം പഞ്ചായത്ത് പ്രസിഡൻ് അലകസ് ജോൺ പുത്തുപ്പള്ളി പത്തനംതിട്ട കലകട്രക്ക് നിവേദനം നല്കി. വലിയ ആഘോഷമായി രണ്ടു...

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടന സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന...
- Advertisment -

Most Popular

- Advertisement -